road
കേരള ജനമൈത്രിയുടെ നേതൃത്വത്തിൽ അരിനല്ലൂർ കണ്ണകത്ത് കാവിന് പടിഞ്ഞാറ് മുതൽ ആറാട്ട് കുളം വരെയുള്ള ഭാഗത്തെ നടപ്പാത വൃത്തിയാക്കിയനിലയിൽ

ചവറ : തേവലക്കര അരിനല്ലൂർ പടിഞ്ഞാറ് 5-ാം വാർഡിലെ കണ്ണകത്ത് കാവിന് പടിഞ്ഞാറ് മുതൽ ആറാട്ട് കുളം വരെയുള്ള നടപ്പാത വൃത്തിയാക്കി നൽകി ഒരു കൂട്ടം യുവാക്കൾ. നടപ്പാതയുടെ പകുതി ഭാഗം പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തെങ്കിലും ബാക്കി വരുന്ന ഭാഗം ചെളിയും വെള്ളവുമായി കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു. നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.തുടർന്ന് സാമൂഹ്യ വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന കേരള ജനമൈത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തുള്ളവരുടെ സഹായത്തോടെ കൊറി വേസ്റ്റ് ഇറക്കി നിരത്തി പാത വൃത്തിയാക്കുകയും സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ജനമൈത്രിയുടെ ആഭിമുഖ്യത്തിൽ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിന് അപേക്ഷ നൽകി. സമിതി ചെയർമാൻ നജീംകളങ്ങര,സെക്രട്ടറി ബൈജു തേവലക്കര, പ്രവർത്തകരായ ടൈറ്റസ് കടമ്പാട്ട്,തേവലക്കര ബക്കർ, നിസാർ കളങ്ങര ,ബാബു ,രതീഷ് , വിനേഷ്. വിനോദ് നേതൃത്വം നൽകി.