
കൊല്ലം: കേന്ദ്രീയ സാംസ്കാരിക നിലയത്തിന്റെ കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്കാരം ബിനു പള്ളിമണ്ണിന് (കവിത) കേന്ദ്ര ബാലസാഹിത്യ പുരസ്കാര ജേതാവ് ഉണ്ണി അമ്മയമ്പലം കൈമാറി. അന്തർദേശീയ-സംസ്ഥാന ക്വിസ് മത്സരങ്ങളിൽ ജേതാവായ ചുള്ളിമാനൂർ എസ്.എച്ച് യു.പി സ്കൂൾ വിദ്യാർത്ഥി ഈശ്വർ എം.വിനയന് 'കുഞ്ഞുണ്ണി വിദ്യാ ശ്രേഷ്ഠ പുരസ്കാരവും' അദ്ദേഹം സമ്മാനിച്ചു. നെടുമങ്ങാട് ശ്രീകുമാർ അദ്ധ്യക്ഷനായി. വാർത്താ അവതാരകൻ കെ.പി.അഭിലാഷും എസ്.ബി.ഐ ബ്രാഞ്ച് മാനേജർ ജി.ആർ.കണ്ണനും അതിഥികളായി.
ജനറൽ സെക്രട്ടറി എൽ.ആർ.വിനയചന്ദ്രൻ, ഹരി ഇറയാംകോട്, പുലിപ്പാറ യൂസഫ്, പുതൂർക്കോണം സുരേഷ്, മൂഴിയിൽ മുഹമ്മദ് ഷിബു, നജീം മുക്കുകട എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വി.കെ.അഖിൽ ദേവ്, ടി.ശ്രീകുമാർ, വഞ്ചുവം ഷറഫ്, ഷിബുചന്ദ്, എസ്.ആർ.ദേവേന്ദു, എ.കൃഷ്ണൻകുട്ടി, പുഷ്കല ഹരീന്ദ്രൻ, നമ്യ മതീഷ്, ഷാഹുൽ ഹമീദ്, ഷാനവാസ് എന്നിവരെ ആദരിച്ചു. ഗുരുവന്ദനത്തിൽ അദ്ധ്യാപകരായ ജി.എസ്.ജയചന്ദ്രൻ, ആർ.എസ്.പുഷ്പകുമാരി, അൻസാരി കൊച്ചുവിള, എസ്.സജി, ജി.എസ്.അരവിന്ദ്, കല്ലാർ ഗോപകുമാർ, ആർ.അനിൽകുമാർ എന്നിവർക്ക് ആദരവ് നൽകി.