പുനലൂർ: വയോജനങ്ങളുടെ ക്ഷേമത്തിനായി ആര്യങ്കാവ് പഞ്ചായത്ത് വാർഷി പദ്ധതിയിൽ ഉൾപ്പെടുത്തി അച്ചൻകോവിലിൽ നിർമ്മിച്ച പകൽവീട് തുറന്നു കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാതോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സാനുധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.ബി. മനോജ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, സി.ഡി.എസ് ചെയർപേഴ്സൺ റസിയ, കെ. ഉണ്ണിപിള്ള, സി. രാധാകൃഷ്ണപിള്ള, ഗീതാ സുഗുനാഥ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സജിത എന്നിവർ സംസാരിച്ചു.