കരുനാഗപ്പള്ളി: ചവറ സബ്- ജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി. ഫുട്ബാൾ ,വോളിബാൾ, ചെസ് , ബോക്ലിംഗ്, ജൂഡോ, എന്നീ മത്സരങ്ങൾക്കാണ് തുടക്കമായത്. ഫുട്ബാൾ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് നിർവഹിച്ചു. ചവറ എ.ഇ.ഒ അനിത, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഭരണ സമിതിയംഗം എബി പാപ്പച്ചൻ, സബ് - ജില്ല സ്പോർട്ട്സ് കൺവീനർ ജിഷ്ണു വി.ഗോപാൽ, കൺവീനർ അമൽ എന്നിവർ പങ്കെടുത്തു.