കൊല്ലം: കേരള പ്രവാസംഘം ജില്ലാ സമ്മേളനം അഞ്ചൽ വൈറ്റ് പാലസ് ഓഡിറ്റോറിയത്തിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ.പി.ലില്ലിസ് ഉദ്ഘാടനം ചെയ്തു. ആദ്യമായി പ്രവാസികൾക്ക് ക്ഷേമ പദ്ധതി നടപ്പാക്കിയത് കേരളമാണ്. ക്ഷേമ പെൻഷൻ 500 ൽ നിന്ന് 3000-3500 ആക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. പക്ഷെ പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാർ ഒരുരൂപ പോലും നൽകുന്നില്ലെന്നും ഗഫൂർ.പി.ലില്ലീസ് പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സുദേവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി എം.എച്ച്.ഷാരിയർ മുതിർന്ന പ്രവാസി നേതാക്കളെ ആദരിച്ചു. ജില്ലാ സെക്രട്ടറി നിസ്സാർ അമ്പലംകുന്ന് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ അജയകുമാർ വരവ് ചെലവ് കണക്കുകളും സംസ്ഥാന ട്രഷറർ സജീവ് തൈക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ ഡി.വിശ്വസേനൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണ പിള്ള, സംസ്ഥാന എക്സി. അംഗം കെ.വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി എ.ദസ്തക്കീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ എം.യു.അഷറഫ്, പീറ്റർ മാത്യു, എ.എ.ജലീൽ എന്നിവർ പങ്കെടുത്തു. 2025-28ലെ ജില്ലാ ഭാരവാഹികളായി സി.അജയകുമാർ (പ്രസിഡന്റ്), ജബ്ബാർ തേക്കിൽ, രാജു രാഘവൻ (വൈസ് പ്രസിഡന്റ്), നിസാർ അമ്പലംകുന്ന് (സെക്രട്ടറി), എ. ദസ്തക്കീർ, രാജേന്ദ്രൻ കുളങ്ങര (ജോയിന്റ് സെക്രട്ടറി), എ.സി.ജയലക്ഷ്മി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു, സംഘാടക സമിതി കൺവീനർ എസ്.ജാഫർ നന്ദി പറഞ്ഞു.