photo
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ 2022 ബി.എ ആദ്യബാച്ചിന്റെ ഓണാഘോഷവും ഗുരുവന്ദനവും ഫാത്തിമ മാത നാഷണൽ കോളേജിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതി​രാജ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ 2022 ബി.എ ആദ്യബാച്ചിന്റെ ഓണാഘോഷവും ഗുരുവന്ദനവും ഫാത്തിമ മാത നാഷണൽ കോളേജിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ.വി.പി. ജഗതി​രാജ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സജി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധ്യ മൈക്കിൾ കാതറിൻ, അസി.പ്രൊഫസർമാരായ ബി.ജി. ആശ, ഡോ.എ.സി.ലതിക, എസ്.ശിവപ്രീതി, എസ്.സൂഫി, ഡോ.എസ്.എസ്. താര, ഡോ.ജെ.ജി. അരുൺ, ഡോ.വി.എസ്. ദീപ്തി, എ. അശ്വിൻകുമാർ, എൻ. സെന്തിൽകുമാർ, ജെ. ശ്രീജ, കോ-ഓർഡിനേറ്റർ സാഗർ സൈമൺ ഫ്രാൻസിസ്, ശാന്തിനി വില്യംസ് എന്നിവരെ ചടങ്ങിൽ ഗുരുവന്ദനം നൽകി ആദരിച്ചു. സെക്രട്ടറി അനിൽകുമാർ സ്വാഗതവും കൺവീനർ രാജമണി നന്ദിയും പറഞ്ഞു.