കൊല്ലം: ചവറ വൈസ്മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചവറ ശ്രീകണ്ഠൻ നായർ മെമ്മോറിയൽ ഐ.ടി.ഐയിൽ നടന്ന 'വൈസ് ഓണം 2025' മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. കൈകൊട്ടിക്കളി മത്സരവും അരിനല്ലൂർ കരടികളി സംഘത്തിന്റെ കരടികളിയുമായിരുന്നു പ്രധാന ആകർഷണങ്ങൾ. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് രാജു അഞ്ചുഷ അദ്ധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി.സുധീഷ് കുമാർ, അഡ്വ.മണിലാൽ, വാർഡ് മെമ്പർ പ്രദീപ്, വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് 7 ഗവർണർ ബി.ശശിബാബു, മുൻ എൽ.ആർ.ഡി അഡ്വ.ഫ്രാൻസിസ് ജെ.നെറ്റോ, ആഘോഷ കമ്മിറ്റി ചെയർമാൻ ആൽബർട്ട് എഫ്. ഡിക്രൂസ്, ഡിസ്ട്രിക്റ്റ് 7 സെക്രട്ടറി ഫ്രെഡി ഫെറിയ, ക്ലബ് ട്രഷറർ എം.സി.സേതുമാധവൻ , ബുള്ളറ്റിൻ എഡിറ്റർ വേണുഗോപാൽ, വൈസ് ഗൈ സി.അനിൽകുമാർ , വൈസ് പ്രസിഡന്റ് ജെറോം നെറ്റോ, ജോയിന്റ് സെക്രട്ടറി ഇ. ബഷീർ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
കൈകൊട്ടിക്കളി മത്സരത്തിൽ കൊല്ലം ടീം നിഹാരിത ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് ചവറ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ആഘോഷ കമ്മിറ്റി കൺവീനർ പന്മന സുന്ദരേശൻ സ്വാഗതവും ക്ലബ് സെക്രട്ടറി കെ.കെ. ശശിധരൻ നന്ദിയും പറഞ്ഞു.