ശാസ്താംകോട്ട : കുന്നത്തൂർ പോരുവഴിയിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ ആയുഷ് മിഷന്റെ ഭാഗമായി എം.പിയുടെ ഇടപെടലിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആശുപത്രിയിലെ സൗകര്യങ്ങൾ
അഞ്ച് കിടക്കകളുള്ള പുരുഷ-വനിതാ വാർഡുകൾ
വാർഡുകളോടനുബന്ധിച്ച് പ്രത്യേക ശുചിമുറി സൗകര്യങ്ങൾ.
ചികിത്സാ മുറിയും വസ്ത്രം മാറാനുള്ള സൗകര്യവും.
ശുചിമുറിയോട് കൂടിയ നഴ്സിങ് സ്റ്റേഷനും നഴ്സുമാരുടെ മുറിയും.
രോഗികൾക്കും കൂടെയുള്ളവർക്കും വേണ്ടിയുള്ള കാത്തിരിപ്പ് മുറി.
മെച്ചപ്പെട്ട കിത്സാ സേവനങ്ങൾ
ആകെ 235.80 ചതുരശ്ര മീറ്റർ (2538.15 ചതുരശ്ര അടി) വിസ്തൃതിയിലാണ് ആശുപത്രി നിർമ്മാണം നടക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പോരുവഴിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് മെച്ചപ്പെട്ട ആയുർവേദ ചികിത്സാ സേവനങ്ങൾ ലഭ്യമാകും.
.