കൊട്ടാരക്കര: ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ചെന്നൈ ഡോ. ജെ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും അമെറ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായി നൽകുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകർക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് പി.എ.സജിമോൻ അർഹനായി. കൊല്ലം വെണ്ടാർ ശ്രീവിദ്യാധിരാജ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ കൊമേഴ്‌സ് അദ്ധ്യാപകനാണ് ഇദ്ദേഹം.
കഴിഞ്ഞ മുപ്പത് വർഷത്തെ അദ്ധ്യാപന, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സജിമോനെ അവാർഡിനായി തിരഞ്ഞെടുത്തത്. നിലവിൽ നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്ററായ ഇദ്ദേഹം സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള അവാർഡ്, മികച്ച നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ അവാർഡ്, മികച്ച കരിയർ മാസ്റ്റർ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
എഴുകോൺ ഇ.എസ്.ഐ. ഹോസ്പിറ്റലിലെ നഴ്സിംഗ് ഓഫീസറായ ഡോ. ജി. സുജയാണ് ഭാര്യ.