കൊല്ലം: വടക്കേവിള ഫൈൻ ആർട്സ് സോസൈറ്റിയുടെ (ഫാസ്) ഈ വർഷത്തെ ഓണാഘോഷവും മെരിറ്റ് ഈവനിംഗും വടക്കേവിള സോണൽ കമ്മ്യൂണിറ്റി ഹാളിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഫാസ് കുടുംബാംഗങ്ങളായ, കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പ്രേംമോഹൻ, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് കൗൺസിലിംഗ് സൈക്കോളജിയിൽ ഫസ്റ്റ് റാങ്ക് നേടിയ അപർണസുനിൽ, എം.എഡിന് എട്ടാം റാങ്ക് നേടിയ അനുവിന്ദ സുനിൽ, ഓണത്തിന് മാവേലിയെ അവതരിപ്പിച്ച കൂട്ടിക്കട ഗവ. സ്കൂളിലെ എച്ച്.എം. ഐഷ ശ്രീരാജ്, ലഹരിവിരുദ്ധ ടെലിഫിലിം നിർമിച്ച ശ്യാം വിക്രമരത്നം എന്നിവരെ ഫാസ് അംഗവും നെടുമ്പാശേരി എമിഗ്രേഷൻ ഓഫീസറുമായ ആർ. കൃഷ്ണരാജ് മെമെന്റോ നൽകി അനുമോദിച്ചു. ഫാസ് രക്ഷാധികാരിയും മെഡിസിറ്റി എം.ഡിയുമായ അബ്ദുൽസലാം, ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി കെ.പി. സജിനാഥ്, കൗൺസിലർ എ. അനീഷ് കുമാർ, എൽ. രാജേന്ദ്രൻ, പി. മനോജ്, ഷെമി നിസാർ, സുനിരാജീവ് എന്നിവർ സംസാരിച്ചു. ഡി. ബാബു സ്വാഗതവും ജി. സച്ചു നന്ദിയും പറഞ്ഞു.