കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലാതല ശാസ്ത്ര ചരിത്ര ശില്പശാല 27, 28 തീയതികളിൽ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടത്തും. കുട്ടികളുടെ അറിവുകൾ കാലഘട്ടത്തിന് അനുയോജ്യമാകുംവിധം വികസിപ്പിക്കുകയാണ് ലക്ഷ്യം. പഠനഘടകങ്ങൾ രൂപപ്പെടുത്തുന്നതിനാണ് ജനകീയവിജ്ഞാന സദസുകൾ പ്രയോജനപ്പെടുത്തുകയെന്ന് സമിതി സെക്രട്ടറി ഡി. ഷൈൻ ദേവ് അറിയിച്ചു. സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 5ന് കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും.