babu-

കൊല്ലം: എം.എസ്. ബാബുരാജ് മ്യൂസിക്കൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നൂറിൽപ്പരം സംഗീതജ്ഞരും കലാകാരന്മാരും പങ്കെടുത്ത 'നിറ വോണം 2025' ഓണാഘോഷവും സംഗീതസംഗമവും കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ പത്തനാപുരം ഗന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു‌. പ്രസിഡന്റ് എ.കെ. അസിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. രാജഭദ്രൻ ആമുഖ പ്രസംഗം നടത്തി. അഡ്വൈസറി ബോർഡ് ചെയർമാൻ എസ്. സുവർണകുമാർ മുഖ്യപ്രഭാഷണവും രക്ഷാധികാരി പി.കെ. ബാലചന്ദ്രൻ ഓണസന്ദേശ പ്രഭാഷണവും നടത്തി. ഡോ. പുനലൂർ സോമരാജൻ സമ്മാന വിതരണം നിർവഹിച്ചു. മജിഷ്യൻ സ്റ്റെല്ലസ് പെരേരയെ സമ്മേളനത്തിൽ ആദരിച്ചു