ചാത്തന്നൂർ: ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം സംബന്ധിച്ച വിവാദങ്ങൾക്ക് വിരാമം കുറിച്ചു കൊണ്ടുള്ള ഹൈക്കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പറഞ്ഞു. ഗുരു ധർമ്മ പ്രചരണസഭ ചാത്തന്നൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ താഴത്തു ചേരിയിൽ മുഞ്ഞിനാട് ജയഘോഷ് പട്ടേലിന്റെ വസതിയിൽ കൂടിയ പ്രാർത്ഥനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം സെക്രട്ടറി എസ്. ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാന തീർത്ഥ, ജയഘോഷ് പട്ടേൽ, സതീശൻ, പുന്നമുക്ക് രാജീവ്, മുഞ്ഞിനാട് സുമതിക്കുട്ടി, ദീപ ബാലസുന്ദരം, പുഷ്പാസനൻ പാട്ടത്തിൽ, സുധീർ സോമരാജ്, ഷീബ മധു, ജിഷ സജീഷ്, സിന്ധു അജിത് കുമാർ, അഡ്വ. കെ. പത്മ എന്നിവർ സംസാരിച്ചു. കൂടൽമാണിക്യം ക്ഷേത്രം ആസ്ഥാനത്തേക്ക് ശിവഗിരി മഠം ഗുരു ധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ നടത്തിയ 'ജാതിനാശിനി' യാത്രയിൽ പങ്കെടുത്ത കെ. ജയഘോഷ് പട്ടേലിനെ സ്വാമി അസംഗാനന്ദഗിരി യോഗത്തിൽ അനുമോദിച്ചു.