
കൊട്ടാരക്കര: യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ കൊച്ചുവിള വീട്ടിൽ ബിപിനാണ് (39) മരിച്ചത്. പ്രവാസിയായിരുന്നു. പിതാവ് ജസ്റ്റസ് (79) ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. മരണത്തിൽ പങ്കെടുക്കാൻ സൗദിയിൽ നിന്ന് എത്തിയ ഭാര്യയെ തിരികെ എയർപോർട്ടിൽ കൊണ്ട് വിട്ടശേഷം രാത്രി വീട്ടിൽ എത്തിയ ബിപിൻ രാത്രിയോടെ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകൻ: ഇവാൻ. പുത്തൂർ പൊലീസ് കേസെടുത്തു.