കൊല്ലം: ബൈക്കും സ്വാകാര്യ ബസും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ആശ്രമം വ്യവസായ ഓഫീസിന് സമീപത്ത് ഉണ്ടായ അപകടത്തിൽ കൊല്ലം ബീച്ചിന് സമീപം താമസിക്കുന്ന ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.