
കൊല്ലം: സിസ്റ്റേഴ്സ് ഒഫ് ദ ഹോളി ക്രോസ്, കൊട്ടിയം സന്യാസ സഭയിലെ സിസ്റ്റർ വെർജീന (69) നിര്യാതയായി. തൃശൂർ ചെറിയക്കര വീട്ടിൽ വറീതിന്റെയും റോസയുടെയും ഏഴ് മക്കളിൽ നാലാമത്തെ മകളാണ്. അടൂർ, കൊല്ലം, നിർമ്മല, മെറ്റൽവാടി, ചെമ്പിളാവ്, കോട്ടഗിരി, കൊത്തമംഗലം, കൊട്ടിയം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ന് കൊട്ടിയം ഹോളി ക്രോസ് കോൺവെന്റ് ചാപ്പലിൽ കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ.