കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിച്ചെന്ന കേസിലെ പ്രതികളെ വെറുതെവിട്ടു. വള്ളികുന്നം ഇലിപ്പക്കുളം മുറിയിൽ മനുമാലിനി വീട്ടിൽ മനുലാൽ, വാണിയത്ത് വീട്ടിൽ ജയേഷ്, കണിയാൻ വയലിൽ വീട്ടിൽ അഖിൽ ദേവ് എന്നിവരെയാണ് കരുനാഗപ്പള്ളി അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് സന്തോഷ്ദാസ് വെറുതെ വിട്ടത്. 2015 ഡിസംബർ 20 ന് രാത്രി 9 നാണ് കേസിനാസ്പദമായ സംഭവം. ശൂരനാട് വടക്ക് പുലിക്കുളം മുറിയിൽ ബിജു ഭവനത്തിൽ ചന്ദ്രമതിയമ്മയുടെ വീട്ടിലെളത്തിയ കയറിയ പ്രതികൾ ജനലുകൾ അടിച്ചു തകർക്കുകയും കമ്പിവടി, വടിവാൾ എന്നിവ കൊണ്ട് ചന്ദ്രമതിയമ്മയെയും മരുമകൾ ശ്രീരശ്മിയെയും ആക്രമിച്ചെന്നുമായിരുന്നു കേസ്. അഭിഭാഷകരായ അഡ്വ. എ. നൗഷാദ്, അഡ്വ. എം. ഇബ്രാഹിംകുട്ടി, അഡ്വ. എം. ഷാനവാസ് കണ്ടനാട്, അഡ്വ. കെ.സൈഫുദ്ദീൻ എന്നിവർ പ്രതികൾക്ക് വേണ്ടി ഹാജരായി.