കൊല്ലം: കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ പത്രാധിപർ കെ.സുകുമാരൻ അനുസ്മരണവും പത്രാധിപർ സ്മാരക അവാർഡ് ദാനവും ഇന്ന് നടക്കും. രാവിലെ 10ന് കൊല്ലം പ്രസ് ക്ളബ് ഹാളിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ കേരളകൗമുദിയിലെ മികച്ച പ്രാദേശിക ലേഖകർക്കുള്ള പത്രാധിപർ സ്മാരക അവാർഡ് കൊട്ടാരക്കര ലേഖകൻ കെ.ശശികുമാർ, ഓടനാവട്ടം ലേഖകൻ ഓടനാവട്ടം അശോക് എന്നിവർക്ക് സമ്മാനിക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യാതിഥിയാകും. സാമൂഹ്യ, സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ രംഗങ്ങളിലുള്ളവർ ചടങ്ങിന് സാക്ഷ്യം വഹിക്കും. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ നന്ദിയും പറയും.