കൊല്ലം: ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് മീഡിയ അവാർഡുകൾ സമ്മാനിച്ചു.
കൊല്ലം സെൻട്രൽ പാർക്ക് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വാർഷിക പൊതുയോഗവും അവാർഡ് ദാന ചടങ്ങും ജെ.എം.എ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് ആർ. സുധീഷ് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ എം. ജോസഫ്, സെക്രട്ടറി കെ. അശോക് കുമാർ, കൊല്ലം ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി രവി കല്ലുമല, കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ്. വേണു കുമാർ എന്നിവർ സംസാരിച്ചു. കെ.എസ്. വേണുകുമാർ (കുണ്ടറ മീഡിയ), ആർ. സുധീഷ് (കരുനാഗപ്പള്ളി ഡോട്ട് കോം), എം.ജി. ബിനീഷ് (ചങ്ങാതിക്കൂട്ടം), ഷൈജു ജോർജ് (ഡയൽ വിഷൻ മീഡിയ), കബീർ പോരുവഴി (കുന്നത്തൂർ മീഡിയ), റാണിചന്ദ്ര (ന്യൂസ് ഫോർ കേരള), പ്രവീൺ കൃഷ്ണൻ (ന്യൂസ് ഫോർ കേരള), റിന്റോ റജി (കൊട്ടാരക്കര ലൈവ്), ഷിജു ജോൺ (അച്ചായൻസ് മീഡിയ), മൊയ്ദു അഞ്ചൽ (ന്യൂസ് കേരളം), മഹേഷ് (വോയ്സ് ഒഫ് പുനലൂർ), സജി ടി.കേരള (തനിമ ന്യൂസ്) എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.
എം.എസ്. വിഷ്ണുദാസ് (20 വിഷൻ ന്യൂസ്), കെ. സുഭാഷ് (കെ.ടി.ആർ വാർത്തകൾ), പി.ജി. പ്രഭുകുമാർ (കുന്നത്തൂർ മീഡിയ), ഇ.കെ. സജീദ് (ന്യൂസ് വിഷൻ മയ്യനാട്), ഷാജഹാൻ (ന്യൂസ് കേരളം 24), അഭിലാഷ് (ന്യൂസ് ഫോർ കേരള), സിനീഷ് വാമദേവൻ (മലനാട് ടിവി) എന്നിവരെ മൊമന്റോ നൽകി ആദരിച്ചു. ജില്ലാ ട്രഷറർ മൊയ്ദു അഞ്ചൽ നന്ദി പറഞ്ഞു.