mini-johnson
പുരസ്കാരം നേടി

പടിഞ്ഞാറെ കല്ലട: ജില്ലാ വ്യവസായ വാണിജ്യ വകുപ്പിന്റെ 2024-25 വർഷത്തെ താലൂക്ക് തല മികച്ച സംരംഭകയ്ക്കുള്ള പുരസ്കാരം പടിഞ്ഞാറെ കല്ലട സ്വദേശിനി മിനി ജോൺസൺ കരസ്ഥമാക്കി. എത്തോട്ടുവ തറയിൽ ജോൺസ് വില്ലയിൽ എ.എം. കാഷ്യൂസ് ഉടമയാണ് മിനി ജോൺസൺ.

കരുനാഗപ്പള്ളി ലാൽ കില റെസ്റ്റോറന്റിൽ വെച്ച് വ്യവസായ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പുരസ്കാരം ഏറ്റുവാങ്ങി. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശിവകുമാർ പുരസ്കാരം സമ്മാനിച്ചു.

ജോൺസൺ ജോർജാണ് മിനി ജോൺസന്റെ ഭർത്താവ്. ആഗ്‌ന മറിയം ( അദ്ധ്യപിക, ബി.വി.എം. ഗ്ലോബൽ സ്കൂൾ, ബാംഗ്ലൂർ), മേഘന മറിയം ( അസി.പ്രൊഫ. പെന്റാകാന്തി ലാ കോളേജ്, ഹൈദരാബാദ്) എന്നിവർ മക്കളാണ്.