കൊട്ടാരക്കര: എക്സൈസ് സമുച്ചയം നിർമ്മിക്കാൻ ഭൂമി അനുവദിച്ചിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും കൊട്ടാരക്കരയിലെ എക്സൈസ് ഓഫീസിന്റെ പ്രവർത്തനം ഇപ്പോഴും പഴയൊരു ഓടുമേഞ്ഞ കെട്ടിടത്തിൽ.
റെയിൽവേ സ്റ്റേഷൻ കവലയിൽ വില്ലേജ് ഓഫീസിനോട് ചേർന്ന്, നിലവിൽ ഓടുമേഞ്ഞ ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്നത്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ഈ ഭൂമിയാണ് എക്സൈസ് സമുച്ചയം നിർമ്മിക്കാനായി അനുവദിച്ചത്. 32 സെന്റ് ഭൂമി അനുവദിച്ചുകൊണ്ട് 2023ൽ സർക്കാർ ഉത്തരവുമായി. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്താണ് കെട്ടിടം നിർമ്മിക്കാൻ ഭൂമി അനുവദിപ്പിച്ചത്. എന്നാൽ കെട്ടിട നിർമ്മാണം ഇപ്പോഴും എങ്ങുമെത്തുന്നില്ല.
തടസങ്ങൾ നീളുന്നു
തടയിടുന്നത് ഉദ്യോഗസ്ഥർ തന്നെ
തുക ഉണ്ടായിട്ടും, മുട്ടാത്തർക്കങ്ങളിൽ ഇതിന്റെ നടപടിക്രമങ്ങൾ നീളുകയാണ്. കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് എക്സൈസ് വകുപ്പിൽ നിന്നുതന്നെ ലഭിക്കുമെന്നിരിക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കിടമത്സരമാണ് ഇവിടെ തടസമുണ്ടാക്കുന്നത്.
അനുവദിച്ച ഭൂമി: 32 സെന്റ്
ഭൂമി അനുവദിച്ച വർഷം: 2023
പഴയ പദ്ധതിക്ക് അനുവദിച്ച തുക (2009-ൽ): ₹2.9 കോടി
പുതിയ കെട്ടിടത്തിന് പ്രതീക്ഷിക്കുന്ന നിർമ്മാണച്ചെലവ്: ₹5.30 കോടി
എസ്റ്റിമേറ്റ് തയ്യാറാക്കാൻ വേണ്ട തുക: ₹4,15,000