
പരവൂർ: ചാത്തന്നൂർ തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പരവൂരിൽ സംയുക്ത സമരസമിതി നടത്തിയ ഹർത്താൽ പൂർണം. ഇന്നലെ ഉച്ചയ്ക്കു ശേഷം മുഴുവൻ കടകമ്പോളങ്ങളും അടച്ചിട്ട് വ്യാപാരികൾ ഹർത്താലിന് പിന്തുണ നൽകി.
വൈകിട്ട് 5ന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് നടന്ന സർവകക്ഷി യോഗത്തിൽ സി.പി.എം നേതാക്കളായ ബി.തുളസീധരക്കുറുപ്പ്, കെ.സേതുമാധവൻ, പി.വി. സത്യൻ, കെ.പി.കുറുപ്പ്, യാക്കൂബ് എന്നിവരും അഡ്വ. സത്‌ജിത്ത്, ജി.പി. രാജേഷ്, സന്തോഷ് പാറയിൽകാവ്, ഷൈൻ എസ്.കുറുപ്പ്, ടി. ദിജു. എസ്.വി. അനിത്ത് കുമാർ, ജോൺ എബ്രഹാം, പി.കെ. മുരളീധരൻ, ശശിധരൻ, ആർ. രാധാകൃഷ്ണപിള്ള, വി.എസ്. രാജീവ്, വി.എസ്. ഗോപൻ, എം. ഷാജഹാൻ, തൗഫീക്ക് ചാക്കോ ജോൺ, വിഷ്ണു ശ്യാം തുടങ്ങിയവരും സംസാരിച്ചു.