kunnathoor-
എസ്.എൻ.ഡി.പി യോഗം ശൂരനാട് വടക്ക് പടിഞ്ഞാറ്റുംമുറി 6101-ാം നമ്പർ ആർ.ശങ്കർ സ്മാരക ശാഖയുടെ നേതൃത്വത്തിൽ നടന്ന അവാർഡ് വിതരണവും അനുമോദനവും കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം ശൂരനാട് വടക്ക് പടിഞ്ഞാറ്റുംമുറി 6101-ാം നമ്പർ ആർ.ശങ്കർ സ്മാരക ശാഖയുടെ നേതൃത്വത്തിൽ അവാർഡ് വിതരണവും അനുമോദനവും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.തുളസീധരൻ അദ്ധ്യക്ഷനായി .യൂണിയൻ കൗൺസിൽ അംഗങ്ങളായ നെടിയവിള സജീവൻ,ഡി.സുഗതൻ, എസ്.ദേവരാജൻ,ശാഖാ സെക്രട്ടറി എം.എച്ച് ബിന്ദുലാൽ,വത്സലാ സുരേഷ് എന്നിവർ സംസാരിച്ചു.