കൊല്ലം: ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും പിറവന്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡി​ലുള്ള മുക്കടവ് കുരിയോട്ടുമല ആദിവാസി ഉന്നതിയിൽ ക്ഷയരോഗ നിർണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സോമരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജി അദ്ധ്യക്ഷയായി. ജില്ലാ ടി.ബി ഓഫീസർ ഡോ. സാജൻ മാത്യൂസ് നേതൃത്വം നൽകി. കൊട്ടാരക്കര താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. ഹാരിഷ് മണി, പിറവന്തൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. കാർത്തി കുമാർ, ജില്ലാ ടി.ബി കോ ഓർഡിനേറ്റർ ശങ്കർ, സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ അനന്തു, ഊര് മൂപ്പൻ സി. എസക്കി തുടങ്ങിയവർ പങ്കെടുത്തു.