
കൊല്ലം: ബാങ്കുകൾ സാമ്പത്തിക ഇടപാടുകളിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർലമെന്റിൽ ഉപക്ഷേപം കൊണ്ടുവരുമെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. ബാങ്കുകളുടെ സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ ആർ.ബി.ഐ കൊച്ചിൻ ശാഖയിലേക്ക് യു.എം.സി പ്രതിഷേധ മാർച്ചിനു ശേഷം നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എം.സി സംസ്ഥാന പ്രസിഡന്റ് വി.ജോബി ചുങ്കത്ത് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി, ടി.എഫ്. സെബാസ്റ്റ്യൻ, ട്രഷറർ നിജാം ബഷി, നേതാക്കളായ സി.എച്ച്. ആലിക്കുട്ടി ഹാജി, ടി.കെ. ഹെൻട്രി, വി.എ. ജോസ്, ടി.കെ. മൂസ തുടങ്ങിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് നേതാക്കളായ ടോമി കുറ്റിയാങ്കൽ, ഓസ്റ്റിൻ ബെന്നൻ, കെ. ഗോകുൽ ദാസ്, ഷിനോജ് നരിതൂക്കിൽ, പി.എസ്. സിംപ്സൺ, ടി.പി. ഷെഫീക്ക്, അലി അയന, എ.കെ. വേണുഗോപാൽ, വി.സി. പ്രിൻസ്, തുടങ്ങിയവർ നേതൃത്വം നൽകി.