കൊല്ലം: എ​സ്.​എൻ.ഡി.​പി യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി, എ​സ്.​എൻ ​ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളിൽ 30 വർ​ഷം പൂർ​ത്തി​യാ​ക്കി​യ വെ​ള്ളാ​പ്പ​ള​ളി ന​ടേ​ശന് കൊ​ല്ലം യൂ​ണി​യ​ന്റെ നേ​തൃ​ത്വ​ത്തിൽ ഒ​ക്‌​ടോ​ബർ 19ന് കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന്റെ ആ​ലോ​ച​ന യോ​ഗം 3384-ാം ന​മ്പർ ആർ.​പി.​എ​സ്.​എ​സ് ക​ല്ലും​താഴം ശാ​ഖാ മ​ന്ദി​ര​ത്തിൽ നടന്നു. 3383-ാം നമ്പർ ചാ​ത്തി​നാം​കു​ളം, 2170-ാം നമ്പർ അ​റു​ന്നൂ​റ്റി​മം​ഗ​ലം, 732 -ാം നമ്പർ മ​ങ്ങാ​ട്, 5378-ാം നമ്പർ മ​ങ്ങാ​ട് ഈ​സ്റ്റ്, 3384-ാം ആർ.​പി.​എ​സ്.​എ​സ് ക​ല്ലും​താ​ഴം എ​ന്നീ ശാ​ഖ​ക​ളു​ടെ സ​മ്മേ​ള​നം യൂ​ണി​യൻ പ്ര​സി​ഡന്റ് മോ​ഹൻ​ശ​ങ്കർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. മേ​ഖ​ല കൺ​വീ​നർ നേ​താ​ജി ബി.​രാ​ജേ​ന്ദ്രൻ അ​ദ്ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി ​എൻ.​ രാ​ജേ​ന്ദ്രൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും യോ​ഗ​ വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി. വ​നി​താ​സം​ഘം മേ​ഖ​ല കൺ​വീ​നർ​മാ​രാ​യ പി.ആർ.​ ജ​ല​ജ, ബി​ന്ദു ശ്രീ​കു​മാർ, കെ.​വി.​ ഹ​രി​ദാ​സൻ, കെ.​പി.​ തു​ള​സീ​ധ​രൻ, ഡി. പ്ര​ദീ​പ്, എസ്. സു​ധീർ, ഡി.​ വി​ല​സീ​ധ​രൻ, ബി​ജു ​വാ​മ​ദേ​വൻ, ജെ.​ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജെ. ​അ​നിൽ​കു​മാർ എ​ന്നി​വർ സംസാരിച്ചു. പി.ബാ​ല​ച​ന്ദ്രൻ സ്വാ​ഗ​ത​വും ജി.​സു​മേ​ഷ് നന്ദിയും പ​റ​ഞ്ഞു.