കൊല്ലം: ശ്രീനാരായണ സാംസ്കാരി​ക സമി​തി​ (രജി​. നമ്പർ ടി​ 156/1980‌) സംഘടി​പ്പി​ക്കുന്ന മഹാസമാധി​ ദി​നാചരണവും ഉപവാസ യജ്ഞവും 21ന് രാവി​ലെ 10ന് കൊല്ലം ശ്രീ ശാരദാമഠത്തി​ൽ നടക്കും. ഉപവാസയജ്ഞം മേയർ ഹണി​ ബെഞ്ചമി​ൻ ഉദ്ഘാടനം ചെയ്യും. പ്രാർത്ഥന ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നി​ർവഹി​ക്കും. കേരളകൗമുദി​ റസി​ഡന്റ് എഡിറ്ററും കൊല്ലം യൂണി​റ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ മഹാസമാധി​ സന്ദേശം നൽകും. എൻ.എൻ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി​ ​പ്രൊഫ. കെ. ശശി​കുമാർ, സാംസ്കാരി​ക സമി​തി​ സംസ്ഥാന പ്രസി​ഡന്റ് രതീഷ് ജെ.ബാബു, എസ്.എൽ ഹെൽത്ത് കെയർ സൊസൈറ്റി​ സെക്രട്ടറി​ എം.എൽ. അനി​ധരൻ, സാംസ്കാരി​ക സമി​തി​ സംസ്ഥാന ട്രഷറർ വി​. സജീവ്, പ്രൊഫ. കെ. ജയപാലൻ, എൻ. സുഗതറാവു, കെ. ബാലചന്ദ്രൻ, വി​. മോഹനൻ, സി​.കെ. ശശീന്ദ്രൻ എന്നി​വർ സംസാരി​ക്കും. ഡോ. ബി​. കരുണാകരൻ, ഡോ. സി​.എൻ. സോമരാജൻ, പ്രൊഫ. ഭുവനചന്ദ്രൻ, എം.സി​. രാജി​ലൻ എന്നി​വർ പ്രഭാഷണം നടത്തും. സാംസ്കാരി​ക സമി​തി​ ജി​ല്ലാ സെക്രട്ടറി​ എസ്. ബി​ജു സ്വാഗതവും ട്രഷറർ എൽ. ശി​വപ്രസാദ് നന്ദി​യും പറയും.