കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചുമതലയേറ്റിട്ട് 30 വർഷം തികയുന്നതിന്റെ ഭാഗമായി ഒക്ടോബർ 19ന് കരുനാഗപ്പള്ളിയിൽ നടക്കുന്ന ശാഖാ ഭാരവാഹികളുടെ നേതൃസംഗമം വിജയിപ്പിക്കാൻ യൂണിയൻ സംഘടിപ്പിച്ച മേഖലാ സമ്മേളനങ്ങൾ സമാപിച്ചു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തൊടിയൂർ, തഴവ, ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, ആലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് സമ്മേളനങ്ങൾ നടന്നത്. സമ്മേളനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് കരുനാഗപ്പള്ളി യൂണിയൻ പ്രാർത്ഥനാ ഹാളിൽ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. ഒക്ടോബർ 19-ലെ നേതൃസംഗമം വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷനായ യോഗം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, കെ.രാജൻ കാരമൂട്ടിൽ, കെ.ബി.ശ്രീകുമാർ, വി.എം.വിനോദ് കുമാർ, ടി.ഡി.ശരത്ചന്ദ്രൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, വൈസ് പ്രസിഡന്റ് സ്മിത, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിപിൻ ലാൽ എന്നിവർ സംസാരിച്ചു.