കൊല്ലം: ക്വയിലോൺ അത്‌ലറ്റിക് ക്ളബ്ബിന്റെ ഓണാഘോഷം ഇന്നു മുതൽ 21 വരെ നടക്കും. ഇന്നു വൈകിട്ട് 4ന് പുരുഷന്മാർക്കും വനിതകൾക്കു മുള്ള ഉറിയടി മത്സരം, നാളെ വൈകിട്ട് 4 മുതൽ പുരുഷന്മാർക്കും വനിതകൾക്കും സംസ്ഥാന അടിസ്ഥാനത്തിലുള്ള വടംവലി മത്സരം. പുരുഷ വിഭാഗത്തിലെ 1 മുതൽ 4 വരെ സ്ഥാനക്കാർക്ക് യഥാക്രമം 30000, 25000, 15000, 10000 രൂപയും വനിതാവിഭാഗത്തിൽ വിജയികളാകുന്ന ടീമുകൾക്ക് 15000, 10000, 8000, 6000 രൂപയും ലഭിക്കും. വടംവലി മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റും സമ്മാനദാനം കൊല്ലം സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എസ്. ഷെരീഫും നിർവഹിക്കും.
സമാപന ദിവസമായ 21ന് രാവിലെ 10ന് നടക്കുന്ന കുടുംബ സംഗമവും കലാ കായിക മത്സരങ്ങളും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 11.30 ന് പ്രസിഡന്റ് കെ. അനിൽകുമാർ അമ്പലക്കരയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ
എം. നൗഷാദ് എം.എൽ.എ അവാർഡുകൾ സമ്മാനിക്കും. മേയർ ഹണി ബെഞ്ചമിനും സിനിമ നടൻ സന്തോഷ് കീഴാറ്റൂരും ഓണ സന്ദേശം നൽകുമെന്ന് ക്യു.എ.സി പ്രസിഡന്റ് കെ. അനിൽകുമാർ അമ്പലക്കരയും സെക്രട്ടറി ജി. രാജ്‌മോഹനും അറിയിച്ചു. ഫോൺ: 9074000481