
കൊല്ലം: ഹിന്ദു ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വിശ്വകർമ്മജരെ രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ പറഞ്ഞു. അഖില കേരള വിശ്വകർമ്മ മഹാസഭയും ശ്രീ വിശ്വകർമ്മ വേദപഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച വിശ്വകർമ്മദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷനായി. എ.കെ.വി.എം.എസ് മുൻ സംസ്ഥാന പ്രസിഡന്റ് വി.സുധാകരൻ ഭദ്രദീപം തെളിച്ചു. ഡയറക്ടർ ബോർഡ് അംഗം പി.വിജയബാബു, വിശ്വകർമ്മ വേദപഠന കേന്ദ്രം സംസ്ഥാന ട്രഷറർ ആശ്രാമം സുനിൽകുമാർ, എ.കെ.വി.എം.എസ് കൊല്ലം താലൂക്ക് യൂണിയൻ സെക്രട്ടറി പ്രദീപ് കുമാർ പേരയം, സർഗ സാഹിതി സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പെരിനാട്, മഹിള സമാജം സംസ്ഥാന സെക്രട്ടറി കെ.സി.പ്രഭ, എൽ.പ്രകാശ്, ടി.പി.ശശാങ്കൻ, രാമചന്ദ്രൻ കടകംപള്ളി, വെള്ളിമൺ സുകുമാരൻ ആചാരി, യമുന ബാബു, പി.വിജയമ്മ, ഗിരിജ അനിൽ, വി.സുരേഷ്ബാബു, ആര്യ.വി.നാഥ്,എന്നിവർ സംസാരിച്ചു. ആശ്രാമം ലക്ഷ്മണ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കടപ്പാക്കട സ്പോർട്സ് ക്ലബിൽ സമാപിച്ചു.