കരുനാഗപ്പള്ളി : നിയോജകമണ്ഡലത്തിലെ റോഡ് നിർമ്മാണത്തിനായി 5.65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
നിർമ്മിക്കുന്ന റോഡുകൾ
- തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തഴവ നഴ്സറിമുക്ക് - ഐഡിയൽ സ്കൂൾ - ശാസ്താംപൊയ്ക - കഞ്ഞിരപ്പള്ളി ജംഗ്ഷൻ - ടി.ബി. ജംഗ്ഷൻ - ആനന്ദജംഗ്ഷൻ - പഞ്ചമിമുക്ക് റോഡിനാണ് 5.65 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
- നവകേരള പദ്ധതിയുടെ ഭാഗമായി എല്ലാ നിയോജകമണ്ഡലത്തിനും 7 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ തുക അനുവദിച്ചിരുന്നു.
- എം.എൽ.എ നിർദേശിച്ച പദ്ധതികൾക്കാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനുമുമ്പ്, കുറ്റിപ്പുറം ഷാപ്പ് മുക്ക് - മാരാരിത്തോട്ടം റോഡിന് 1.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
റോഡ് നിർമ്മാണത്തിനായുള്ള ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും. വേഗത്തിൽ പണി പൂർത്തിയാക്കും. സി.ആർ.മഹേഷ് എം.എൽ.എ