വെള്ളിമൺ: കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിലും പഠിക്കാം എന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയായ ക്രിയേറ്റിവ് കോർണറിന്റെ ഉദ്ഘാടനം വെള്ളിമൺ യു.പി.എസിൽ എസ്.എസ്.കെ കൊല്ലം ഡി.പി.സി ജി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട ഒട്ടനവധി ഉപകരണങ്ങളാണ് കുട്ടികൾക്കായി ക്രിയേറ്റീവ് കോർണറിൽ സജ്ജീകരിച്ചിരിക്കുന്നത്. പി.ടി.എ പ്രസിഡന്റ് ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ സബ് ജില്ല എ.ഇ.ഒ ശശിധരൻ പിള്ള, ബി.പി.സി ആശ കൊച്ചയ്യം, സി.ആർ.സി ശാലിനി, പിടി.എ വൈസ് പ്രസിഡന്റ് ടി. ഷിബിൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എച്ച്. ഷീജ സ്വാഗതവും ക്രിയേറ്റീവ് കോർണർ കൺവീനർ രാധിക നന്ദിയും പറഞ്ഞു.