കൊല്ലം: കോർപ്പറേഷൻ ഭരണം ഇടതുപക്ഷം അഴിമതിക്കായി വീതിച്ചെടുത്തതല്ലാതെ, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഒന്നും ചെയ്തില്ലന്ന് ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറഞ്ഞു. യുവമോർച്ച വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കോർപ്പറേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോർച്ച കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. സുബിൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് എസ്. ഡിന്നി, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. അഖിൽ, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, സംസ്ഥാന സമിതി അംഗം എം.എസ്. ശ്യംകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ശൈലെന്ദ്ര ബാബു, കോർപ്പറേഷൻ കൗൺസിലർ ശൈലജ, യുവമോർച്ച ജില്ലാ ജനറൽ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. കാർത്തിക്, രാമൻ വേക്കുളം തുടങ്ങിയവർ സംസാരിച്ചു.