sarala

തഴവ: ആൾപാർപ്പില്ലാത്ത അയൽവീട്ടിലെ ടോയ്‌ലെറ്റിൽ വൃദ്ധയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം ആദിനാട് തെക്ക് കൃഷ്ണവിലാസത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സരളയാണ് (75) മരിച്ചത്. മണ്ണെണ്ണ ഉപയോഗിച്ചാണ് തീ കൊളുത്തിയത്. ജഡത്തിന് സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി കണ്ടെത്തി. മകൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കരുനാഗപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മക്കൾ: സുരേഷ്, പരേതനായ സന്തോഷ്, രോഹിണി. മരുമക്കൾ: സീത, ശാൽ.