കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഒരു അതിഥി അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. കൊല്ലം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 7ന് രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പി.എച്ച്.ഡി/ നെറ്റ് യോഗ്യത ഉള്ളവർക്ക് മുൻഗണന.