കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാല, കിംസ് ഹെൽത്ത് സി.എസ്.ആർ ട്രീ ആംബുലൻസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹരിതസ്വർണ്ണം പദ്ധതിക്ക് മുളദിനത്തിൽ പള്ളിക്കൽ ആറിന്റെ തീരത്ത് തുടക്കമായി. കായൽ തീരത്തെ മണ്ണൊലിപ്പ് തടയുക,കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളുടെ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുള നട്ടുപിടിപ്പിക്കലിന് സാദ്ധ്യമാകും. സർക്കാരിനൊപ്പം സന്നദ്ധസംഘടനകളുടെയും ജനകീയകൂട്ടായ്മകളുടെയും സഹകരണം ഉണ്ടായാൽ മാത്രമേ കായൽ തീര സംരക്ഷണ പ്രവർത്തനങ്ങൾ ഫലവത്താക്കുവാനാവുകയുള്ളൂ എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പാഠപുസ്തക സമിതി അംഗം സുധീർ ഗുരുകുലം പറഞ്ഞു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. പള്ളിക്കലാർ സംരക്ഷണ സമിതി പ്രസിഡന്റ് ജി. മഞ്ജുക്കുട്ടൻ മുളദിന സന്ദേശം നൽകി. സബർമതി ഗ്രന്ഥശാലാ സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ,ജോയിന്റ് സെക്രട്ടറി രാജേഷ് പുലരി, ലൈബ്രേറിയൻ ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.