കൊല്ലം: അണ്ടർ 20 വനിതാ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ഹാട്രിക് ഗോൾ നേടിയ മയ്യനാട് വലിയവിള സ്വദേശിനി മീനാക്ഷിക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സാധാരണ കുടുംബത്തിൽ ജനിച്ച മീനാക്ഷി കേരളത്തിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ഹാട്രിക് കടക്കം എട്ട് ഗോളുകൾ ഇതുവരെ നേടി. മയ്യനാട് നിന്ന് ആദ്യമായാണ് ഒരു പെൺകുട്ടി കേരള ടീമിലെത്തിയത്.
ഡി.സി.സി ജനറൽ സെക്രട്ടറിയും മയ്യനാട് ഗ്രാമപഞ്ചായമായത് അംഗവുമായ ആർ.എസ്.അബിൻ സ്വീകരണം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി ബി.ഹേമചന്ദ്രൻ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ബി.ശങ്കരനാരായണപിള്ള, അഡ്വ. ജി.അജിത്ത്, ഷമീർ മയ്യനാട്, വിപിൻ ജോസ്, അൻസിൽ സുബൈർ, ജോസഫ് റാഫേൽ, ബി.ഷൈലജ. സംഗീത് മയ്യനാട്, നവീൻ, സുധർമ്മിണി, ദേവദാസൻ, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.