ccc
വെളിയം ഭാർഗവന്റെ 12-ാമത് ചരമ വാർഷികത്തൊടാനുബന്ധിച്ചു സി.പി.ഐ വെളിയത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: വെളിയം ഭാർഗവന്റെ 12-ാമത് ചരമ വാർഷികത്തൊടനുബന്ധിച്ച് വെളിയത്ത് സി.പി.ഐ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ഷിജുകുമാർ അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ.രാജേന്ദ്രൻ, മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, കെ. ജഗദമ്മ, എസ്.പവനൻ, എസ്.വിനയൻ, ആർ.ബിനോജ്, പ്രിൻസ് കായില, കെ.ജി.രാധാകൃഷ്ണൻ, മധു മുട്ടറ, ജി. മോഹനൻ, ജയൻ പെരുംകുളം, അനിൽ കളപ്പില, യമുന മോഹനൻ, രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.