nh
ദേശീയപാത നിർമ്മാണത്തിലെ സുരക്ഷ വിലയിരുത്താൻ ഇന്നലെ കളക്ടർ കടവൂരിൽ എത്തിയപ്പോൾ

കൊല്ലം: ദേശീയപാത നിർമ്മാണത്തിലെ സുരക്ഷാ വീഴ്ച കാരണം അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായ സാഹചര്യത്തിൽ വ്യാപക പരാതി ഉയർന്ന കടവൂർ, അയത്തിൽ എന്നിവിടങ്ങൾ കളക്ടർ എൻ. ദേവിദാസ് സന്ദർശിച്ചു. എൻ.എച്ച് പ്രൊജക്ടർ ഡയറക്ടർ സാഹു, കരാർ കമ്പനി പ്രതിനിധികൾ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.

കളക്ടറുടെ മിന്നൽ സന്ദർശനം മണത്തറിഞ്ഞ് കടവൂരിൽ കരാർ കമ്പനി അധികൃതർ രാവിലെ തന്നെ ട്രാഫിക് വാർഡനെ നിയോഗിച്ചിരുന്നു. പുറമേ സർവീസ് റോഡിലെ കുഴികളടച്ചു. അയത്തിലിൽ എത്തിയ കളക്ടർക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പരാതികളുടെ കെട്ടഴിച്ചു. എല്ലാവരുടെയും പരാതി കേട്ട കളക്ടർ രണ്ടു സർവീസ് റോഡുകളിലുമുള്ള നിലവിലെ സ്ഥിതി മനസ്സിലാക്കി. സുരക്ഷയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർക്കും കരാർ കമ്പനി പ്രതിനിധികൾക്കും കർശന നിർദ്ദേശം നൽകി.