mohan-

മയ്യനാട്: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കി​യ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 19ന് കൊല്ലം കന്റോൺ​മെന്റ് മൈതാനത്ത് നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന മയ്യനാട് മേഖല സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘടനം ചെയ്തു.. മയ്യനാട് മേഖലകളിലെ 8 ശാഖകളിൽ നിന്ന് 2000 ത്തോളം അംഗങ്ങളെ പങ്കെടുപ്പിക്കുമെന്ന് ശാഖാ ഭാരവാഹികൾ ഉറപ്പ് നൽകി.

യോഗത്തി​ൽ മേഖല കൺവീനർ പുണർതം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ ബി. പ്രതാപൻ, വനിതാ സംഘം പ്രസിഡന്റ് സുലേഖ സംസാരി​ച്ചു. മയ്യനാട് ശാഖ പ്രസിഡന്റ് ഡോ.കെ.സതീഷ് ബാബു, സെക്രട്ടറി പ്രസാദ്, മയ്യനാട് സെൻട്രൽ ശാഖ പ്രസിഡന്റ് രാജു കരുണാകരൻ, സെക്രട്ടറി ശിവകുമാരൻ, മയ്യനാട് വെസ്റ്റ് ശാഖ പ്രസിഡന്റ് പുഷ്പകുമാർ, സെക്രട്ടറി ബാബു രാജ്, കൂട്ടിക്കട ശാഖ പ്രസിഡന്റ് പ്രദീപ് കുമാർ, സെക്രട്ടറി സുധേഷ്‌ ബാബു, താന്നി ശാഖ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാർ, രാജീവ്. ഗുരുകുലം ശാഖ പ്രസിഡന്റ് ഗിരീഷ്. സെക്രട്ടറി മണികണ്ഠൻ, വെൺപാലക്കര ശാഖ പ്രസിഡന്റ് അജിത്ത് മുത്തോടം, സെക്രട്ടറി എം.എസ്. സജീവ്, ആലുംമൂട് ശാഖ പ്രസിഡന്റ് മോഹൻലാൽ, സെക്രട്ടറി വിനോദ് ഭാസ്കർ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് സിന്ധു, സെക്രട്ടറി ബി. അഖിൽ എന്നിവർ സംസാരിച്ചു. മയ്യനാട് ശാഖ സെക്രട്ടറി പ്രസാദ് സ്വാഗതവും വനിതാ സംഘം കേന്ദ്ര സമിതി അംഗം ഡോ. മേഴ്‌സി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.