അഞ്ചൽ :പുനലൂർ താലൂക്ക് സംയുക്ത വിശ്വകർമ്മ സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ കർമ്മ ദിനാചരണം അഞ്ചലിൽ നടന്നു. കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ചന്തമുക്കിൽ സമാപിച്ചു. തുടർന്ന് ചന്തമുക്കിൽ ചേർന്ന പൊതുസമ്മേളനം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.കെ.സോമശേഖരൻ അദ്ധ്യക്ഷനായി. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കെ.പി.സി.സി എക്സി. അംഗം ജ്യോതികുമാർ ചാമക്കാല, ബി.ജെ.പി ജില്ലാ വൈസ്പ്രസിഡന്റ് ഉമേഷ് ബാബു, ലിജുആലുവിള, കെ.ബൈജു , ജനറൽ കൺവീനർ ജി. രവീന്ദ്രൻ ആചാരി തുടങ്ങിയവർ സംസാരിച്ചു.