പരവൂർ: പരവൂരിൽ വഴിയോര കച്ചവടം നടത്തുന്ന വൃദ്ധയ്ക്ക് ഉപജീവനം പദ്ധതിയുടെ ഭാഗമായി തണൽക്കുട നൽകി. ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഉപജീവനം പദ്ധതി നടപ്പാക്കുന്നത്. ആർ.ഡി.സി കൺവീനർ ബി.ബി.ഗോപകുമാർ തണൽകുട കൈമാറി. ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി.രശ്മി, പി.ടി.എ എക്സിക്യുട്ടിവ് അംഗം ഡി. ബിജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി. പ്രീത എന്നിവർ പങ്കെടുത്തു.