
കൊല്ലം: കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് (കെ.ആർ.ടി.സി) ജില്ലാ കമ്മിറ്റിയുടെയും സബ് ജില്ലാ കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സജി ജോൺ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന കമ്മിറ്രിയും സംസ്ഥാന ട്രഷറർ കെ.സുധാകരൻ ഓണാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി.അലക്സ് സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന നേതാക്കളായ കെ.ജി.തോമസ്, ആർ.മുരളീധരൻപിള്ള, എം.സി.ജോൺസൺ, ജില്ലാ സെക്രട്ടറി സൈമൺബേബി, ട്രഷറർ സി.കെ.ജേക്കബ്, ടി.മാർട്ടിൻ, ഷെറീഫ് ഹുസൈൻ, ജോൺസൺ, ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.