ചാത്തന്നൂർ: തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ രണ്ടാം ദിവസം പരവൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പരവൂർ യുവജന കൂട്ടായ്മയുടെ കൺവീനർ സതീഷ് വാവറ സത്യാഗ്രഹമനുഷ്ഠി​ച്ചു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ആർ എസ്‌ പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ഷാലു വി.ദാസ്, എൻ.സദാനന്ദൻ പിള്ള, കെ.രാമചന്ദ്രൻ പിള്ള, സാംസ്കാരിക പ്രവർത്തകൻ ബിജു നെട്ടറ, ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി. രാജേഷ്, തിരുമുക്ക് അടിപ്പാത സമരസമിതി ജനറൽ കൺവീനർ കെ.കെ. നിസാർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു. റിലേ സത്യാഗ്രഹത്തിന് അനുഭാവം രേഖപ്പെടുത്തി വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ യൂണിറ്റ് നേതൃത്വത്തിൽ സമരവേദിയിൽ സായാഹ്ന ധർണ്ണ നടത്തി. കവയി​ത്രി ജെസിയാ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ് ജയചന്ദ്രൻ, എസ്. ബിനു, ചാക്കോ ജോൺ തുടങ്ങിയവർ സംസാരിച്ചു. റിലേ സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പരവൂർ യുവജന കൂട്ടായ്മ കൺവീനർ ഷിബിനാഥ് സത്യാഗ്രഹമനുഷ്ഠി​ക്കും. രാവിലെ 10ന് ഡി.സി.സി ജനറൽ സെക്രട്ടറിയും പരവൂർ മുൻ മുനിസിപ്പൽ വൈസ് ചെയർമാനുമായ എ. ഷുഹൈബ് ഉദ്ഘാടനം ചെയ്യും.