കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോക ശുചീകരണ ദിനമായ ഇന്ന് ആഗോളതലത്തിൽ മെഗാ ശുചീകരണ യജ്ഞം നടത്തും. ലോകമെമ്പാടുമുള്ള അമ്മയുടെ സ്ഥാപനങ്ങളുടെയും ആശ്രമങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ യജ്ഞത്തിൽ പതിനായിരക്കണക്കിലധികം വരുന്നവർ പങ്കാളികളാകും. പദ്ധതിയുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠത്തിന്റെ സമീപ പ്രദേശങ്ങളായ ക്ലാപ്പന, കുലശേഖരപുരം, ആലപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലും മഠം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 3000 ത്തിലധികം പേർ പങ്കെടുക്കുന്ന ശുചീകരണ യജ്ഞത്തിന്റെ സമാപനം വള്ളിക്കാവ് മാർക്കറ്റിലും ആലപ്പുഴ ജില്ലയിൽ അഴീക്കൽ ലൈറ്റ് ഹൗസ് പരിസരത്തും രാവിലെ പത്തോടെ നടക്കും.