പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ റീ ഡെവലപ്മെന്റ് പദ്ധതി അവതാളത്തിൽ. കൃത്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ രണ്ടുവർഷമായി നടന്ന നിർമ്മാണങ്ങളിൽ റെയിൽവേ സ്റ്റേഷൻ റോഡിന്റെ കോൺക്രീറ്റിംഗ് മാത്രമാണ് പൂർത്തിയായത്. സ്റ്റേഷൻ കെട്ടിടത്തിന്റെ പുനർനിർമ്മാണം, പാർക്കിംഗ് ഏരിയ, വെയിറ്റിംഗ് ഷെഡ് എന്നിവയുടെ പണികൾ മാസങ്ങളായി നിലച്ചിരിക്കുകയാണ്.
അടഞ്ഞു കിടക്കുന്ന പ്രവേശന കവാടം
ഒരു വർഷത്തിലേറെയായി സ്റ്റേഷനിലേക്കുള്ള പ്രധാന പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. ഓണം പോലെ തിരക്കുള്ള ദിവസങ്ങളിൽ ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. നവംബറിൽ ആരംഭിക്കുന്ന ശബരിമല സീസണിലും ഇത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാവുമെന്നാണ് ആശങ്ക. നൂറുകണക്കിന് അയ്യപ്പഭക്തരാണ് ഈ സീസണിൽ പുനലൂർ സ്റ്റേഷനിൽ എത്തിച്ചേരാൻ സാദ്ധ്യതയുള്ളത്. പ്രധാന കവാടം തുറന്നുനൽകണമെന്ന് യാത്രക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും റെയിൽവേ അധികൃതർ ഇടപെടുന്നതേയില്ല.
നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേട്