കൊല്ലം: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച കുന്നംകുളം പോലീസ് സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് കൊല്ലം വെസ്റ്റ്, കടപ്പാക്കട മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകീയ സദസ് കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ ഗുണ്ടായിസം വെളിയിൽ വന്നിട്ടും അതിനെതിരെ നടപടിയെടുക്കാനോ പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറാകാത്തത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.
എം.എസ്. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച. ഡി ഗീതാകൃഷ്ണൻ, പി.ആർ. പ്രതാപചന്ദ്രൻ, മീര രാജീവ്, എ.ഡി. രമേശ്, കുരീപ്പുഴ യഹിയ, അഡ്വ. എസ്.എം. ഷെരീഫ്, ഗോപികൃഷ്ണൻ, ജി. ചന്ദ്രൻ, അഡ്വ. സന്തോഷ് ഉളിയക്കോവിൽ, രാജു കടപ്പാക്കട, രഞ്ജിത് കലുങ്കുമുഖം, ബി. സന്തോഷ്, സുബി നുജും, ദീപ ആൽബർട്ട്, സ്റ്റാൻലി നൊബെർട്ട്, മോത്തി, പേഴാത്തിൽ അനിൽ, ശിവപ്രസാദ്, അമർദത്ത്, രാജു മുളങ്കാടകം, ഷരീഫ് മുളങ്കാടകം, രഘുനാഥൻ, കുളമട ഉണ്ണി, ഹക്കിം മനയിൽകുളങ്ങര, തൊണ്ടലിൽ മണിയൻ, സലീം മുതിരപ്പറമ്പ്, ഷംനാദ് മുതിരപ്പറമ്പ്, ഹരിത, ജയന്തി, നിസാം, രാജീവ് തുടങ്ങിയവർ സംസാരിച്ചു.