shine-

കൊല്ലം: പാലും മുട്ടയും മാംസവും ദീർഘകാലം കേടുകൂടാതെ സൂക്ഷിച്ച് കാലത്തെ വെല്ലുന്ന ഭക്ഷ്യോത്പന്നങ്ങൾ
നിർമ്മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊല്ലം ഓയൂരിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി വെറ്ററിനറി ക്ലിനിക്കൽ ലബോറട്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാസവിദ്യകളുടെ സഹായമില്ലാതെ പ്രകൃതിസൗഹൃദ ഉപാധികൾ ഉപയോഗിച്ച് ഭക്ഷ്യോത്പന്നങ്ങൾ സംരക്ഷിക്കുകയും ഭ്രൂണകോശങ്ങളിൽ നിന്ന് രുചികരമായ ഇറച്ചി ഉല്പാദിപ്പിക്കുകയും ചെയ്യുന്ന പരീക്ഷണ ഗവേഷണങ്ങളാണ് രാജീവ് ഗാന്ധി സെന്റർ നടത്തുന്നത്.
രാജീവ് ഗാന്ധി സെന്റർ സംസ്ഥാനത്ത് ആദ്യമായാണ് വെറ്ററിനറി ലാബോറട്ടറി സ്ഥാപിക്കുന്നത്. സേവനം ജില്ല മുഴുവൻ ലഭിക്കും.
രോഗനിർണയത്തിനുള്ള എല്ലാ സാമ്പിളുകളും പരിശോധിക്കാൻ സൗകര്യമുണ്ട്. ജില്ലയിലെ ഗവ. മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് കളക്ഷൻ സെന്ററുകളും ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രം ഡയറക്ടർ ചന്ദ്രഭാസ് നാരായണ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം ജയന്തി ദേവി, സുഷമ, ജെസീന, ജില്ലാപഞ്ചായത്തംഗം അഡ്വ എസ്.ഷൈൻകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ
റീന, ബി.ബിജു, സുഷമ, എം.നിസാം, ജെസിന ജമീൽ, കെ.വിശാഖ്, ടി.കെ.ജ്യോതി ദാസ്, ഡി.രമേശൻ, മെഹറുന്നീസ, ജുബൈരിയ,
ഡോ. മാലിനി, എസ്.അജിത്, സാജിത ബൈജു, സെക്രട്ടറി കെ.ജി.ലീനാ കുമാരി എന്നിവർ സംസാരിച്ചു.