കൊല്ലം: കടപ്പാക്കടയിൽ പ്രവർത്തിക്കുന്ന ലൈഫ്‌ലൈൻ ഫെർട്ടിലിറ്റി ആൻഡ് വെൽവുമൺ സെന്ററിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 21ന് ബേബി മീറ്റും സൗജന്യ ഐ.വി.എഫ് ചികിത്സാ ക്യാമ്പും സംഘടിപ്പിക്കുന്നു.

രാവിലെ 10ന് മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. ലൈഫ്‌ലൈൻ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ
ഡോ. എസ്.പാപ്പച്ചൻ അദ്ധ്യക്ഷനാകും. ബേബി മീറ്റിൽ കൊല്ലം ലൈഫ്‌ലൈൻ ഫെർട്ടിലിറ്റി സെന്ററിലെ ചികിത്സയിലൂടെ ജനിച്ച കുഞ്ഞുങ്ങളും മാതാപിതാക്കളും പങ്കെടുക്കും. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 100 ദമ്പതികൾക്കാണ് ഐ.വി.എഫ് ചികിത്സ സൗജന്യമായി (മരുന്നുകൾ ഒഴികെ) ലഭിക്കുക. വന്ധ്യതാ ചികിത്സയ്ക്ക് അതിനൂതന രീതിയായ ബ്ലാസ്‌റ്റോസിസ്റ്റ് ട്രാൻസ്ഫ‌ർ വഴിയുള്ള ചികിത്സ ഉയർന്ന വിജയ സാദ്ധ്യത ഉറപ്പു നൽകുന്നു. ഐ.വി.എഫ് ചികിത്സ പരാജയപ്പെട്ടവർക്കും സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്കും ഗുണം ചെയ്യും.

2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ലൈഫ്‌ലൈൻ ഫെർട്ടിലിറ്റി സെന്ററിലൂടെ 364 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പ്രശസ്‌ത ഗൈനക്കോളജിസ്റ്റും വന്ധ്യതാ ചികിത്സാ വിദഗ്‌ദ്ധനുമായ ഡോ. എസ്.പാപ്പച്ചനും ഗൈനക്-ലാപ്രോസ്കോപ്പി വിദഗ്ദ്ധനായ ഡോ. സിറിയക് പാപ്പച്ചനും നേതൃത്വം നൽകുന്ന വിദഗ്‌ദ്ധസംഘമാണ് വിജയത്തിന് പിന്നിൽ. പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ: 0474-2763377, 9188619350, 8848073390. 9188619344. സമ്മേളനത്തിൽ ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ. എസ്.പാപ്പച്ചൻ സി.ഇ.ഒ ഡോ.ജോർജ് ചക്കാച്ചേരി ഫേർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ.ലീജ സാമുവൽ, പി.ആർ.ഒമാരായ സി.ശ്രീകുമാർ, എ.ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.