പരവൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ ജില്ലാ സമാപന സമ്മേളനം 23ന് വൈകിട്ട് 6 ന് പരവൂരിൽ നടക്കും. സമാപന സമ്മേളന സ്വാഗത സംഘം കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ഗീത അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ലത മോഹൻദാസ്, പി.ശ്രീജ, ബിനുകുമാർ, അഡ്വ.അജിത്, വിമലാംബിക, ഗീത, ഷൈനി സുകേശ്, ജി.പി. ഷീബ, നീതു ശങ്കർ, ഷംന, അഡ്വ. റോഷൻ, വി. ഷൈലജ, അമ്പിളി തുടങ്ങിയവർ സംസാരിച്ചു.